മതപരിവർത്തനത്തിന് കടുത്ത ശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങി മലേഷ്യൻ ഭരണകൂടം…

കോലാലംപൂർ: മലേഷ്യയിൽ മതപരിവർത്തനത്തിന് കടുത്ത ശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങി ഭരണകൂടം.

ഇസ്ലാം മതത്തിൽ നിന്ന് മറ്റേതെങ്കിലും മതത്തിലേക്ക് പരിവർത്തനം നടത്തിയാൽ ജയിൽശിക്ഷയും പിഴയും ചൂരൽ പ്രയോഗവും നേരിടേണ്ടിവരും. മതപരിവർത്തനം കൂടാതെ 24 കുറ്റകൃത്യങ്ങളെ കൂടി ഇത്തരം കഠിനശിക്ഷയക്ക് കീഴിലാക്കിയിട്ടുണ്ട്. ഇസ്ലാമിക പ്രബോധനത്തെ വളച്ചൊടിക്കൽ, റംസാൻ മാസത്തെ അനാദരിക്കൽ , ടാറ്റൂ ചെയ്യൽ, പ്ലാസ്റ്റിക് സർജറി നടത്തുക, എന്നിവയെല്ലാമാണ് മറ്റ് കുറ്റകൃത്യങ്ങൾ.

ശരിയത്ത് നിയമത്തെ ശക്തീകരിക്കുക എന്നതാണ് ഈ നിയമപരിഷ്ക്കരണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കേളാൻടാൻ ചീഫ് മിനിസ്റ്റർ അഹമ്മദ് യാക്കോബ് പറഞ്ഞു. മലേഷ്യയിൽ 66 ശതമാനം മുസ്ലീമുകളാണ്. പത്തുശതമാനത്തിൽ താഴെയാണ് ക്രൈസ്തവർ. ഓപ്പൺ ഡോർസ് യുഎസ്എയുടെ ലിസ്റ്റ് പ്രകാരം ക്രൈസ്തവ മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളിൽ 46 -ാം സ്ഥാനത്താണ് മലേഷ്യ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group