മരിയൻ സൈന്യം ചികിത്സാ ധന സഹായങ്ങൾ വിതരണം ചെയ്തു.

ജോൺ മണക്കളം
പാലക്കാട്.

വടക്കഞ്ചേരി:മരിയൻ സൈന്യം വേൾഡ് മിഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗികളായ 44 പേർക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു.
ധന സഹായവിതരണത്തിന്റെ ഉദ്ഘാടനം വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ദേവാലയ അസിസ്റ്റന്റ് വികാരി ഫാ.അലൻ കുന്നുംപുറത്ത് നിർവ്വഹിച്ചു.ബധിര മൂകയായ യുവതിയുടെ വിവാഹ ചെലവിലേക്കും വള്ളിയോട് വലിയകുളത്ത് വീട് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും സമിതി ധനസഹായം നൽകി.ജില്ലാ പ്രസിഡൻറ് ജോൺ മണക്കളം,
ജനറൽസെക്രട്ടറി ഫിലിപ്പ് കണിച്ചി പരുത ട്രഷറർ സിജോ മുതുകാട്ടിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലിജോ ജോർജ്,ഷാജി എബ്രഹാം,ഷൈജു വള്ളോംകോട്,ടോമി കവുന്നുങ്കൽ,
ബിനോ നമ്പ്യാമഠത്തിൽ, ഷൈജൻ വലിയപറമ്പിൽ, സന്തോഷ് അറക്കൽ ബിജോയ് കോട്ടയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.മാസംതോറുമുള്ള ചികിത്സ ധനസഹായ ത്തിന്റെ ജില്ലാ തല വിതരണോദ്ഘാടനം വികാരി ഫാദർ ജെയ്സൺ കൊള്ളന്നൂർ നേരത്തെ നിർവഹിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group