സഭാസിനഡിന്റെ തീരുമാനങ്ങളെ കുറിച്ചുള്ള അസത്യ പ്രചാരണങ്ങളെ അപലപിച്ച് മാധ്യമ കമ്മീഷൻ…

കോട്ടയം: സീറോമലബാർ സഭയുടെ സിനഡിന്റെ തീരുമാനങ്ങളെ കുറിച്ച് പ്രചരിക്കുന്ന അസത്യ പ്രചാരണങ്ങളെയും അപവാദങ്ങളെയും അപലപിച്ച്മാധ്യമ കമ്മീഷൻ.സിനഡിന്റെ തീരുമാനങ്ങൾ വ്യക്തമായി വിശ്വാസികൾക്ക് ഇടർച്ച ഉണ്ടാകാത്ത വിധം അറിയിച്ചിരുന്നു, സിനഡാനന്തര ഇടയലേഖനവും പ്രസ്താവനയും ഏവർക്കും ലഭ്യമാക്കിയിട്ടുണ്ട്. സിനഡിന്റെ തീരുമാനത്തെ സർവാത്മനാ സ്വീകരിക്കാനും നടപ്പിലാക്കാനും സഭാംഗങ്ങൾ പൊതുവിൽ പ്രകടമാക്കിയ ഔത്സുക്യം അഭിനന്ദനാർഹമാണ്. എന്നാൽ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാർത്തകൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് സഭയുടെ അച്ചടക്കത്തിനും കെട്ടുറപ്പിനും ചേർന്നതല്ലായെന്നും സഭാ ഗാത്രത്തിൽ ഭിന്നതയും അസ്വസ്ഥതയും പടർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മാധ്യമ കമ്മീഷൻ പ്രസ്താവിച്ചു.എന്നാൽ, ചില വ്യക്തികളും ഗ്രൂപ്പുകളും സിനഡിന്റെ തീരുമാനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുകയാണ്. സിനഡിൻറെ മൂന്നിലൊന്ന് പിതാക്കൻമാർ എതിർത്തിട്ടും ഭൂരിപക്ഷ തീരുമാനം നിർബന്ധിതമായി നടപ്പിലാക്കി എന്ന അർത്ഥത്തിലുള്ള ചിലരുടെ പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധമാണ്. നിലവിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്ന രൂപതകളിലെ പിതാക്കന്മാർ സിനഡൽ തീരുമാനം നടപ്പിലാക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളെക്കുറിച്ച് സിനഡിൽ പങ്കുവച്ചു എന്നുള്ളത് സത്യമാണ്. എന്നാൽ, പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിരുദ്ധമായൊരു തീരുമാനമെടുക്കാൻ സിനഡിനു കഴിയില്ല എന്നത് സിനഡിന്റെ ഐക്യകണ്ഠേനയുള്ള നിലപാടാണെന്നും മാധ്യമ കമ്മീഷൻ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group