വാർത്തകൾ വളച്ചൊടിച്ച് മാധ്യമങ്ങൾ… കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഭൂമി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണമെന്നത് വ്യാജ വാർത്ത…

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം എന്ന പ്രചാരണം വ്യാജം. കര്‍ദിനാളിനെതിരെ ഒരുവിധ അന്വേഷണവും നടത്തുന്നില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.2007ലെ ഒരു സെറ്റില്‍മെന്റ് ഡീഡും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളുമാണ് ലാന്റ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധിക്കുക.2007ൽ സെറ്റിൽമെന്റ് നമ്പർ 49 50 പ്രകാരം അലക്സിയൻ ബ്രദേഴ്സിന്റെ കയ്യിൽ നിന്ന് ലഭിച്ചതായിരുന്നു പ്രസ്തുത ഭൂമി.
എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം അലക്സിയൻ ബ്രദേഴ്സിന്റെതണ് എന്ന് തെളിയിക്കാൻ കഴിയാത്തതിനാൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയായിരുന്നോ ഇതെന്നും ഇതെങ്ങനെ അലക്സിയൻ ബ്രദേഴ്സിന്റ കൈവശം വന്നു എന്നും, ഭൂമിയിടപാടിൽ തിരിമറി നടത്താൻ സർക്കാർ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടുണ്ടോയെന്നുമുള്ള വിഷയങ്ങളാണ് റവന്യൂ കമ്മീഷൻ അന്വേഷിക്കുക ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ ബീനാ പി ആനന്ദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ അന്വേഷണ സംഘത്തെ സര്‍ക്കാര്‍ രൂപീകരിച്ചത്.
കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുന്നതിനുമുമ്പ് നടന്ന വിഷയത്തെ കുറിച്ച് അന്വേഷിക്കാനുള്ള തീരുമാനമാണ് കര്‍ദിനാളിനെ പ്രതിയാക്കി അന്വേഷണം നടത്തുന്നു എന്ന മട്ടില്‍ പ്രചരിച്ചത്.2007 ലെ സെറ്റില്‍മെന്റ് ഡീഡുംമായി ബന്ധപ്പെട്ടുള്ള കൃത്യമായ വിവരം സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷനും പുറത്തുവിട്ടിരുന്നു.എന്നാൽ വസ്തുതകൾ ഇതായിരിക്കെ കർദിനാൾ ആലഞ്ചേരി ക്കെതിരെ അന്വേഷണം എന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് സഭയെയും സഭാ നേതാക്കളെയും ലക്ഷ്യംവച്ചുകൊണ്ടുള്ള ആസൂത്രിത നീക്കത്തിന് ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group