ലോകത്തിന് ദൈവം നൽകിയ സമ്മാനമാണ് നസ്രത്തിലെ തിരുക്കുടുംബം .
ജീവിതത്തിൽ ദൈവത്തിന് പ്രാധാന്യം നൽകി ദൈവഹിതത്തിന് കാതോർത്ത് മുന്നോട്ടുപോയ കുടുംബം. ദൈവഹിതത്തിന് പൂർണ്ണമായും ആമ്മേൻ പറഞ്ഞ മറിയം. ദർശനത്തിലൂടെ സംസാരിച്ച ദൈവത്തിന്റെ വാക്കുകളെ ശങ്ക കൂടാതെ സ്വീകരിച്ച യൗസേപ്പിതാവ്. ദൈവഹിതത്തിനായി തന്നെ പൂർണ്ണമായും സമർപ്പിച്ച ഈശോ.
ചുറ്റും എന്തൊക്കെ പ്രതിസന്ധികൾഉണ്ടായാലും അവയെയൊക്കെ അതിജീവിക്കുവാൻ, ശക്തമായ അടിത്തറയുള്ള ഒരു കുടുംബത്തിന് കഴിയും. സമ്പൂർണ്ണ സമർപ്പണത്തിന്റെ മാതൃകയായ തിരുക്കുടുംബം ഇന്നത്തെ കുടുംബങ്ങൾക്ക് പകർന്നുതരുന്ന പ്രധാനപ്പെട്ട മൂന്ന്
മാതൃക
1) എപ്പോഴും ഒപ്പമുണ്ടാവുക
എപ്പോഴും കുടുംബത്തോടൊപ്പം ഉണ്ടാവുക. അത് വളരെ വലിയ ഒരു കാര്യമാണ്. ഇപ്പോഴും കൂടെ ഇരിക്കുക എന്നത് മാത്രമല്ല അതിനർത്ഥം. ജോലിക്കായി വിവിധ സ്ഥലങ്ങളിൽ ആയിരിക്കുമ്പോഴും കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുവാൻ ശ്രമിക്കണം. കുടുംബാംഗങ്ങളുമായി സംസാരിക്കുവാനും അവരോടൊപ്പം ആയിരിക്കുവാനും സമയം കണ്ടെത്തണം. അങ്ങനെ ഒരു പിന്തുണ ഉള്ളപ്പോൾ പ്രതിസന്ധികളിൽ അവർ പതറില്ല, തളരില്ല. തിരുക്കുടുംബവും കാണിച്ചു തരുന്നത് ഇതു തന്നെയാണ്.
2.)
വിശ്വാസം നൽകുകയും സ്വീകരിക്കുകയും ചെയ്യുക
കുടുംബജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരസ്പരമുള്ള വിശ്വാസം. പരസ്പരം ഉള്ള വിശ്വാസത്തിന്റെ വലിയ ഒരു മാതൃകയാണ് തിരുക്കുടുംബം പകർന്നു തരുന്നത്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും പരസ്പരം ഉള്ള വിശ്വാസം പകരുന്ന ധൈര്യം വളരെ വലുതാണ്. തുറവിയുള്ള ഒരു സംസാരം അതിന് ആവശ്യമാണ്.
3. പ്രോത്സാഹനം
ജീവിതത്തിൽ പല പ്രതിസന്ധികളും ഉണ്ടാവുക സാധാരണമാണ്. അത്തരം സമയങ്ങളിൽ തളരാതെ പങ്കാളിയുടെയും മക്കളുടെയും മാതാപിതാക്കളുടെയും കരം പിടിക്കുവാൻ ഒരോരുത്തർക്കും കഴിയണം. പരസ്പരം പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ഒരു ജീവിതം കുടുംബങ്ങളെ കൂടുതൽ ശക്തമാക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group