ക്രിസ്തുവിനെ പ്രഘോഷിക്കുകയെന്നതാണ് സഭയുടെ ദൗത്യം:മാർപാപ്പ….

വത്തിക്കാന്‍ സിറ്റി: രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയെന്നതാ ണ് സഭയുടെ സമ്പൂർണ ദൗത്യമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍…..
മാർച്ച് 14 ഞായറാഴ്ച ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഓര്‍മ്മിപ്പിച്ചത്. സ്വയം നല്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചുവെങ്കിൽ സഭയും അതുപോലെയായിരിക്കണമെന്നും ട്വീറ്റില്‍ പാപ്പ പറയുന്നു.
”സ്വയം നല്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചുവെങ്കിൽ സഭയും അതുപോലെയായിരിക്കണം. ആരെയും വിധിക്കുവാനല്ല നാം അയയ്ക്കപ്പെട്ടിരിക്കുന്നത്, സ്വീകരിക്കുവാനാണ്; ഒന്നും അടിച്ചേല്പിക്കുവാനല്ല മറിച്ച് മനുഷ്യരിൽ നന്മ വിതയ്ക്കുവാനാണ്. ആരിലും കുറ്റമാരോപിക്കാതെ രക്ഷകനായ ക്രിസ്തുവിനെ നല്കുകയാണ് സഭയുടെ ദൗത്യം.”
പാപ്പ ട്വീറ്റില്‍ കുറിച്ചു. ഇംഗ്ലിഷിലും അറബി അടക്കമുള്ള ഒന്‍പതു മറ്റു ഭാഷകളിലും ഫ്രാൻസിസ് പാപ്പ ഈ സന്ദേശം പങ്കുവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group