ഡല്‍ഹി: ഈടും ജാമ്യവുമില്ലാതെ നിർദ്ധന വിദ്യാർത്ഥികള്‍ക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസ വായ്പയൊരുക്കുന്ന പി.എംവിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം. 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന അർഹരായ 22 ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ക്ക് ഇത് സഹായകമാകും.
ബാങ്കുകള്‍ക്ക് പിന്തുണയായി, 7.5 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് കേന്ദ്ര സർക്കാർ 75% ഈട് നല്‍കും. സർക്കാർ സ്കോളർഷിപ്പ് അടക്കം ആനുകൂല്യങ്ങള്‍ക്ക് അർഹതയില്ലാത്ത 8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികള്‍ക്ക്, 3% പലിശ ഇളവോടെ 10 ലക്ഷം രൂപ വരെയുള്ള വായ്പ ലഭിക്കും. പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികള്‍ക്ക് പലിശ ഇളവ് നല്‍കും. 4.5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികള്‍ക്ക് മുഴുവൻ പലിശ ഇളവ്.
ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ (ക്യു.എച്ച്.ഇ.ഐ) പ്രവേശനം നേടുന്ന വിദ്യാർത്ഥിക്ക് പദ്ധതി വഴി മുഴുവൻ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളില്‍നിന്നും ഈടുരഹിതജാമ്യരഹിത വായ്പ. സർക്കാർ സ്ഥാപനങ്ങളില്‍ സാങ്കേതിക/പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മുൻഗണന.
പദ്ധതിക്കായി 2024-25 മുതല്‍ 2030-31 വരെ 3600 കോടി രൂപ വകയിരുത്തി.
അപേക്ഷ ഡിജിറ്റല്‍ പ്രക്രിയയിലൂടെ.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പിഎം വിദ്യാലക്ഷ്മി ഏകീകൃത പോർട്ടല്‍.
വായ്പയ്ക്കും പലിശ ഇളവിനും ലളിതമായ അപേക്ഷ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group