”ഈശോയോടുള്ള തിരുഹൃദയഭക്തി ദൈവസ്നേഹം വര്‍ദ്ധിപ്പിക്കുന്നു…”ജപം:
”ഈശോയുടെ ഏറ്റം പരിശുദ്ധ ദിവ്യഹൃദയമേ, അങ്ങയുടെ അനന്ത സ്നേഹത്തെപ്പറ്റി ധ്യാനിക്കുമ്പോള്‍ എന്‍റെ ഹൃദയം അങ്ങയുടെ നേരെയുള്ള സ്നേഹത്താല്‍ കത്തിജ്വലിക്കുന്നു…
എന്‍റെ ജീവനും സര്‍വ്വസമ്പത്തുമായ ഈശോയേ..,
ഞാന്‍ മുഴുവനും അങ്ങേയ്ക്കുള്ളവനായിത്തീരുവാന്‍ ആഗ്രഹിക്കുന്നു…..
എന്‍റെ നാവ് അങ്ങയെക്കുറിച്ച് മാത്രം സംസാരിക്കുവാനും എന്‍റെ ഹൃദയം അങ്ങയെ മാത്രം സ്നേഹിക്കുവാനും എപ്പോള്‍ ഇടയാകും..?
നാഥാ എന്‍റെ ജീവിതം അങ്ങയുടെ സ്നേഹത്തെപ്രതി ആകയില്ലെങ്കില്‍ എനിക്കെന്തു ഫലം..?
സ്നേഹം നിറഞ്ഞ ഈശോയേ..,
ഞാന്‍ മുഴുവനും അങ്ങേയ്ക്കുള്ളവനാകുവാനും അങ്ങില്‍ ജീവിക്കാനും അവസാനം എന്‍റെ ആത്മാവിനെ അവിടുത്തെ ദിവ്യഹൃദയത്തില്‍ സമര്‍പ്പിക്കുവാനും എനിക്ക് അനുഗ്രഹം ചെയ്യണമേ…. പ്രാർത്ഥന:കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ…ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ….
എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ…
നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ..അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ..,
ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു….
ആമേൻ…. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രിത്വ. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ..,
ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കേണമേ…!!!
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group