‘ലോകത്തിലെ സുന്ദരമായ പുഞ്ചിരി……”

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

”ഒരിക്കൽ ഒരു പാതിരാത്രിയിൽ മദർ തെരേസയുടെ ആശ്രമവാതിലിൽ ആരോ മുട്ടുന്ന ശബ്ദം…മദർ വാതിൽ തുറന്നു.ഏകദേശം പത്തു വയസ്സു തോന്നിക്കുന്ന
ഒരു ബാലൻ ഏങ്ങിക്കരഞ്ഞുകൊണ്ടു നിൽക്കുന്നു.മദർ അവനോട് ചോദിച്ചു :”എന്തു പറ്റി മകനേ? ”പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൻ പറഞ്ഞു :”അച്ഛനും അമ്മയും വഴക്കിട്ടു…
അമ്മ എന്നോട് പറഞ്ഞു: ”നീ കാരണമാണ് ഈ വഴക്കെല്ലാം എവിടേയ്ക്കെങ്കിലും പൊയ്ക്കോ…”കരഞ്ഞു കൊണ്ടു ഞാൻ മുറ്റത്തിറങ്ങി… കലിപൂണ്ടു നിൽക്കുന്ന അച്ഛനും പറഞ്ഞു : ”എനിക്ക് നിന്നെ വേണ്ടാ…” ”ഞാൻ എങ്ങോട്ട് പോകും മദർ?
മദറിന് എന്നെ വേണോ…??? ”മദർ ആ ബാലനെ കെട്ടിപ്പിടിച്ചു
നിറുകയിൽ ചുംബിച്ചുകൊണ്ട്
അവനോട് പറഞ്ഞു :”മകനേ, നിന്നെ എനിക്ക് വേണം…
എനിക്ക് മാത്രമല്ല… ദൈവത്തിനും…”കണ്ണീർതുടച്ചുകൊണ്ട്‌ ആ ബാലൻ പുഞ്ചിരിച്ചു…!!! അവന്‍റെ ആ പുഞ്ചിരിയെ”ലോകത്തിലെ
സുന്ദരമായ പുഞ്ചിരി”യെന്നാണ് വിശുദ്ധ മദർ തെരേസ വിശേഷിപ്പിച്ചത്…ഒരു പുഞ്ചിരിക്കായ് കൊതിക്കുന്ന,
മദർ തെരേസമാരെ തിരയുന്ന,
ബാല്യങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്…

✍️ Aji joseph kavunkal


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group