പാപ്പായുടെ കോംഗൊ സന്ദർശനത്തിന്റെ ആപ്തവാക്യം പ്രസിദ്ധീകരിച്ചു

2022 ജൂലൈ 2-5 മാർപാപ്പാ നടത്തുന്ന കോംഗൊ സന്ദർശനത്തിന്റെ ആപ്തവാക്യവും, ലോഗോയും പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്തി.

പാപ്പായുടെ 37-മത്തേതായ ഈ വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ആദർശവാക്യമായി തെരഞ്ഞെടുത്തിരിക്കുന്നത് “സകലരും യേശുക്രിസ്തുവിൽ അനുരഞ്ജിതരായി” എന്ന വാക്യമാണ്.

കോംഗൊ റിപ്പബ്ലിക്കിന്റെ പതാകയുടെ നീലയും മഞ്ഞയും ചുവപ്പും നിറങ്ങൾ അതിർ രേഖകളായുള്ള ഭൂപടത്തിനുള്ളിൽ മുകളിൽ മലനിരയും അതിൽ നിന്നൊഴുകുന്ന നദിയും, നദീതീരത്ത് വൃക്ഷവും താഴെ അന്നാടിന്റെ ദേശീയമൃഗമായ ഒക്കാപിയും (സീബ്രയും ജീറാഫും ചേർന്ന ഒരു മൃഗം) ഇടത്തുവശത്ത് നീലക്കുരിശും അതിനു താഴെയായി സാഹോദര്യത്തിന്റെ പ്രതീകമായി മൂന്നു മനുഷ്യരും, കുരിശിനും നദിക്കും ഇടയിലായി കരമുയർത്തി ആശീർവ്വദിക്കുന്ന ഫ്രാൻസീസ് പാപ്പായുടെ ചിത്രവും. അതിനു താഴെ ഈന്തപ്പനയോലയും അതിനോടു ചേർന്ന് ഫ്രാൻസീസ് പാപ്പാ, കോംഗൊ ഡെമോക്രാറ്റിക് റിപ്പബ്ലിക് 2022 എന്ന ലിഖിതവും “എല്ലാവരും യേശുക്രിസ്തുവിൽ അനുരഞ്ജിതരായി” എന്ന മുദ്രാവാക്യവും. ഇവ അടങ്ങിയതാണ് ഈ ഇടയസന്ദർശനത്തിന്റെ ലോഗൊ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group