ന്യൂയോർക്ക്: ദിവ്യകാരുണ്യത്തിന്റെ മഹത്വവും,ശക്തിയും മനുഷ്യ ജീവിതങ്ങളിൽ വരുത്തിയ മാറ്റത്തിന്റെ അനുഭവകഥ പറയുന്ന ഡോക്യുമെന്ററി ഫിലിം അമേരിക്കയിലെ തീയറ്ററുകളിൽ ഏപ്രിൽ 25ന് റീലിസ് ചെയ്യും.700 തീയറ്ററുകളിലാണ് ചിത്രം എത്തുന്നത്.
ഒരു ദിവസം മാത്രമാണ് ചിത്രത്തിന്റെ പ്രദർശനം. എലൈവ് വൂയിസ് ദെയർ എന്നാണ് ചിത്രത്തിന്റെ പേര്. സ്പാനീഷ് ഫിലിം നിർമ്മാണക്കമ്പനിയായ ബോസ്കോ ഫിലിംസും ഹക്കുലാ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദിവ്യകാരുണ്യം തങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തിയതിനെക്കുറിച്ച് അഞ്ചു പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുഭവസാക്ഷ്യങ്ങളെ ആസ്പദമാക്കിയാണ് ചിത്രം.
സ്പെയ്നിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും ഹിറ്റായിരുന്നു. തുടർന്ന് ലാറ്റിൻ അമേരിക്കയിലെ 14 വ്യത്യസ്ത രാജ്യങ്ങളിൽ ചിത്രം ഇംഗ്ലീഷ് സബ് ടൈറ്റിലോടെ പ്രദർശനത്തിനെത്തിയിരുന്നു. അമേരിക്കയിൽ മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ദിവ്യകാരുണ്യ റിവൈവൽ പ്രോഗ്രാം 2022 ജൂണിൽ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group