സിനിമയുടെ വിശദാംശങ്ങൾ
പേര് : The Nativity Story (2006)
ദി നേറ്റിവിറ്റി സ്റ്റോറി.
വർഷം : 2006
ഭാഷ : ഇംഗ്ലീഷ് / ഹീബ്രൂ
സംവിധാനം : Catherine Hardwicke
വത്തിക്കാനിൽ പ്രദർശിപ്പിച്ച ആദ്യ സിനിമ എന്ന റെക്കോർഡ്
ഇംഗ്ലീഷ്/ ഹീബ്രു ഭാഷകളിൽ 2006ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് അവകാശപ്പെട്ടതാണ്.
ഉണ്ണിയേശുവിന്റെ ജനനത്തിന് മുമ്പ് പിതാവായ ജോസഫും മാതാവായ മേരിയും കടന്നു പോയ മാനസിക സംഘർഷങ്ങളും യാതനകളും ബൈബിളിന്റെ അടിസ്ഥാനത്തിൽ വിവരിച്ചാണ് ഈ ചിത്രം കടന്നു പോകുന്നത്. ജോസഫിന്റെയും മേരിയുടേയും ജീവിതം ഇത്ര മനോഹരമായ് ചിത്രീകരിച്ച മറ്റൊരു ചിത്രവുമില്ലെന്ന് തന്നെ പറയാം. പഴയ നസ്രത്ത്, ജറുസലേം, ബെത്‌ലഹേം തുടങ്ങിയ സ്ഥലങ്ങൾ അതിന്റെ ജീവൻ നിലനിർത്തി തന്നെ ചിത്രീകരിക്കുവാൻ സംവിധായക കാതറിൻ ഹാർഡ്വിക്കിനായി.
ബൈബിളിനെ അടിസ്ഥാനമാക്കി ഒരുപാട് സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളുണ്ട്. യേശുവിന്റെ മാതാപിതാക്കളായ ജോസഫിന്റെയും മേരിയുടെയും കണ്ടുമുട്ടൽ മുതൽ യേശുവിന്റെ ജനനവും, ഹെറേദോസ് രാജാവിന്റെ കൽപ്പന പ്രകാരമുള്ള കടിഞ്ഞൂൽ കുഞ്ഞുങ്ങളുടെ കൂട്ടക്കൊരുതിയും ഒടുവിൽ ഈജിപ്ത്തിലേക്കുള്ള പാലായനം വരെ കാണിക്കുണ്ട്. അന്യായമായ ദൃശ്യഭംഗി സിനിമയെ കൂടുതൽ ആകർഷണവും മനോഹരവുമാക്കി മാറ്റുവാൻ സഹായിസിച്ചിട്ടുണ്ട്.
ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന അഗസ്റ്റസ് സീസറിന്റെ കല്പനപ്രകാരം പേരെഴുതിക്കാനായി ഗലീലിയയിലെ പട്ടണമായ നസ്രത്തിൽ നിന്നും തന്റെ ജന്മസ്ഥലമായ യൂദയായിലെ ബേത്ലെഹെമിലേക്ക് ജോസഫും മറിയവും നടത്തിയ യാത്രയും ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നു. ഗർഭിണിയായ മറിയത്തെ കഴുതപ്പുറത്ത് ഇരുത്തി ഏകദേശം 110 കിലോമീറ്റർ പാറക്കെട്ടുകൾ നിറഞ്ഞ വഴികളിലൂടെയുള്ള ആഴ്ചകളോളം നീണ്ട സാഹസിക യാത്രയുടെ ദുരിതാവസ്ഥ നമുക്ക് കാട്ടിത്തരാനും ഈ സിനിമയ്ക്കായി.
‘മൈക്ക് റിച്ച്’ തിരക്കഥയെഴുതി ‘കാതറിൻ ഹാർഡിക്ക്’ സംവിധാനം ചെയ്ത് ഈ ചിത്രം ഇറ്റലിയിലും മൊറോക്കോയിലുമാണ് ചിത്രീകരിച്ചത്.
ഗെയിം ഓഫ് ത്രോൺസ്
പരമ്പരയിൽ ഒബാര സാൻഡ് എന്ന കഥാപാത്രം ചെയ്ത കെയ്ഷാ ‘കാസിൽ ഹ്യൂഗ്സ്’ ആണ് മേരി ആയി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
‘ഓസ്കാർ ഐസക്ക്’ ആണ് ജോസഫ് ആയി വേഷമിട്ടത്. 2006ൽ പുറത്തിറങ്ങിയ ഈ ചിത്രം, സംവിധാന, ചിത്രീകരണ മികവുകൾകൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകൾ പിടിച്ചുപറ്റി.
ഏതൊരു വ്യക്തിയും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളുടെ നിരയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രം തന്നെയാണ് “ദി നേറ്റിവിറ്റി സ്റ്റോറി”.
NB : ഇംഗ്ലീഷ്/ ഹീബ്രൂ ഭാഷയിൽ പുറത്തിറങ്ങിയ സിനിമയായതിനാൽ ഭാഷാ തടസ്സം നേരിടുന്നവർക്ക് അല്ലെങ്കിൽ സിനിമ കണ്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക്, ഈ സിനിമയുടെ മലയാളം സബ്ടൈറ്റിൽ ഇന്റെർനെറ്റിൽ ലഭ്യമാണ്.
✍???? ???????????????????????????? ???????????????????????? ????????????????????????’???? ©