നൈജീരിയയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിച്ചു.

The Nigerian priest who was kidnapped by the terrorists has been released

യാങ്കോജി /നൈജീരിയ: നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികനെ പത്തു ദിവസങ്ങൾക്കു ശേഷം മോചിപ്പിച്ചു. വൈദികനെ മോചിപ്പിച്ച വിവരം അബൂജ ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ ആണ് അറിയിച്ചത്. ഡിസംബർ രണ്ടാം തീയതി വൈദികനെ തട്ടിക്കൊണ്ട് പോയവർ മോചിപ്പിച്ചതായി രൂപത പ്രസ്താവനയിലൂടെ അറിയിച്ചു.

“ഞങ്ങളുടെ സഹോദരൻ ഫാ. മാത്യു ഡാജോയെ മോചിപ്പിച്ചതിനെ ഓർത്ത് ദൈവത്തിനു നന്ദി പറയുന്നു. ഒപ്പം അദ്ദേഹത്തിൻറെ മോചനം സാധ്യമാക്കുന്നതിനായി സഹായിച്ചവർക്കും പ്രാർത്ഥിച്ച നിങ്ങൾക്കും നന്ദി. രാജ്യത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിക്കാം” – ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ പറഞ്ഞു.

വൈദികനെ തട്ടിക്കൊണ്ടു പോയ സമയം മുതൽ അദ്ദേഹത്തിൻറെ സുരക്ഷയ്ക്കായും പെട്ടന്നുള്ള മോചനത്തിനായും ബിഷപ്പ് കൈഗാമ നിരന്തരം പ്രാർത്ഥന അഭ്യർത്ഥിച്ചിരുന്നു. നവംബർ 22 -നാണ് ഫാ. ഡാജോയെ ഒരു സംഘം ആയുധധാരികൾ തട്ടിക്കൊണ്ടു പോയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group