ക്രൈസ്തവ മതപീഡനം തുടർക്കഥയാകുന്ന യു പിയിൽ നിന്ന് ക്രൈസ്തവ മത പീഡനത്തിന്റെ പുതിയ വാർത്ത കൂടി.67 വയസുകാരനായ വൈദികനെതിരെ വ്യാജ ബാല ലൈംഗിക പീഡനം ആരോപിച്ച് കൊണ്ട് ഹൈന്ദവ മതമൗലികവാദികൾ രംഗത്ത്.
പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സ്കൂൾ പ്രിൻസിപ്പൽ കൂടിയായ വൈദികനെതിരെയുളള ആരോപണം.എന്നാൽ വൈദികനെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നുo, തികച്ചും വ്യക്തിപരമായ വൈരാഗ്യമാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്നും, വ്യാജ ആരോപണങ്ങളുടെ പേരിൽ പുരോഹിതരെയും സന്യസ്തരും വേട്ടയാടുന്ന പ്രവണത സംസ്ഥാനത്ത് വർധിച്ചു വരികയാണെന്നും രൂപതാ വക്താവ് ഫാ.ചൊവ്വല്ലൂർ അറിയിച്ചു.
ക്രൈസ്തവ മതപീഡനം നടക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുമ്പന്തിയിലാണ് ഉത്തർപ്രദേശ്. കഴിഞ്ഞ വർഷം 105 സംഭവങ്ങളാണ് ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group