The number of Cardinals in the Global Catholic Church is Rising.
വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് പാപ്പാ ഈ ശനിയാഴ്ച (28/11/20) 13 പേരെ കർദ്ദിനാൾസ്ഥാനത്തേക്കുയർത്തിയതോടെ ആഗോളസഭയിലെ കർദ്ദിനാളന്മാരുടെ സംഖ്യ 229 ആയി ഉയരും. ഇവരിൽ 128 പേർ 80 വയസ്സിൽ താഴെ പ്രായമുള്ളവരാകയാൽ മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ സംബന്ധിച്ച് സമ്മതിദാനം നൽകാൻ അവകാശമുള്ളവരാണ്. എന്നാൽ ശേഷിച്ച 101 പേർ പ്രായപരിധി കഴിഞ്ഞതിനാൽ ഈ വോട്ടവകാശമില്ലാത്തവരാണ്. ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന സാധാരണ പൊതുകൺസിസ്റ്ററിയിൽ വച്ചാണ് പാപ്പാ കർദ്ദിനാളന്മാരെ വാഴിച്ചത്. ചുവന്ന തൊപ്പി, മോതിരം എന്നിവ അണിയിക്കൽ, ഓരോ കർദ്ദിനാളിനുമുള്ള സ്ഥാനികദേവാലയം നൽകൽ എന്നിവ ഈ ചടങ്ങിന്റെ ഭാഗമാണ്. കോവിദ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ.
വിവിധരാജ്യക്കാരായ 13 പേരിൽ ഏഷ്യക്കാരായ രണ്ടു പേർക്ക്, അതായത്, തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണേയിയുടെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് കൊർണേലിയൂസ് സിമ്മിനും ഫിലിപ്പീൻസിലെ കപീസ് അതിരൂപതാദ്ധ്യക്ഷൻ, ആർച്ചുബിഷപ്പ് ഹൊസ്സെ ഫുയർസേ അദ്വേങ്കുളയ്ക്കും ഇതിൽ നേരിട്ടു പങ്കെടുക്കാൻ സാധിച്ചില്ല. അവർ ഇന്റെർ നെറ്റിന്റെ സഹായത്തോടെ ഇതിൽ സംബന്ധിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group