ഘാനയിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു.

The number of people converting to Christianity among the tribes of Ghana is increasing

അലഘക്കൂറ: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യമായ ഘാനയിലെ ഉൾഗ്രാമമായ അലഘക്കൂറയിലെ മുപ്പത്തഞ്ചോളം കുട്ടികൾക്കും യുവതീയുവാക്കൾക്കും ഫാ.റോബിൻസൺ മെൽക്കിസിന്റെ നേതൃത്വത്തിൽ ഡിസംബർ 27-ന് തിരുസഭയുടെ പ്രഥമ കൂദാശയായ മാമ്മോദീസാ നൽകി. അലഘക്കൂറയിലെ നിരവധി ആളുകൾ ക്രിസ്തീയ വിശ്വാസത്തോട് താല്പര്യം കാണിച്ചതിനാലാണ് പ്രാരംഭത്തിൽ കുട്ടികൾക്ക് മാത്രമായി മാമ്മോദീസ നൽകിയത്. പ്രദേശവാസികളിൽ ഭൂരിഭാഗവും ക്രിസ്തീയ വിശ്വാസം സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നതായും മാമ്മോദീസ സ്വീകരിക്കാൻ താല്പര്യാമറിയിച്ചതായും ഫാ.റോബിൻസൺ അറിയിച്ചിരുന്നു. ഗ്രാമത്തിൽ കൂടുതൽ ആളുകളെ ക്രിസ്തീയ വിശ്വാസികളിലേക്ക് ചേർക്കാൻ സാധിക്കുമെങ്കിലും പ്രവർത്തന സജ്ജരായ വൈദികരുടെ കുറവും, ഇടവകകളുടെ കുറവും വെല്ലുവിളിയാളാണെന്ന് ഫാ.റോബിൻസൺ മെൽക്കിസ് പറഞ്ഞു.

അലഘക്കൂറയിലും സമീപ ഗ്രാമങ്ങളിലുമായി പതിനെട്ടോളം ദേവാലയങ്ങൾ മാത്രമാണുള്ളത്. ഈ ഗ്രാമങ്ങളിലെയും ആളുകളിൽ കൂടുതൽ പേരും വിശ്വാസത്തോട് താല്പര്യമുള്ളവരാണ്. അഞ്ചോളം ഗ്രാമങ്ങളിൽ പുതിയതായി ദേവാലയങ്ങൾ നിർമ്മിക്കണമെന്നും കത്തോലിക്കാ വിശ്വാസം പകർന്നു നൽകണമെന്നും പ്രദേശവാസികൾ ആഗ്രഹിക്കുന്നുണ്ട്. പതിനെട്ടോളം ഇടവകകളിലായി നാലായിരത്തോളം ക്രൈസ്തവ കുടുംബങ്ങളും അലഘക്കൂറയിൽ മാത്രം മുന്നൂറോളം ക്രൈസ്തവ കുടുംബങ്ങളുമാണ് നിലവിലുള്ളത്. ഫാ.റോബിൻസൺ മെൽക്കിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിഷൻ പ്രവർത്തനങ്ങളാണ് ആളുകളെ കൂടുതലായി വിശ്വാസത്തിലേക്ക് അനുനയിപ്പിച്ചത്. മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ദരിദ്ര ജനവിഭാഗത്തിനായി ധാന്യങ്ങൾ പൊടിപ്പിക്കുന്നതിനായി മില്ലുകൾ സ്ഥാപിക്കുകയും ബൈബിളുകൾ വിതരണം ചെയ്യുകയും ചെതിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group