‘ഡിജിറ്റൽ നൺ’ എന്ന് അറിയപ്പെട്ടിരുന്ന സന്യാസിനി ലോകത്തോട് വിടപറഞ്ഞു

‘ഡിജിറ്റൽ നൺ’ എന്ന് അറിയപ്പെട്ടിരുന്ന സി. കാതറിൻ വൈബോൺ അന്തരിച്ചു. ക്യാൻസറിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 68 വയസായിരുന്നു.

സോഷ്യൽ മീഡിയയുടെ ദൈവരാജ്യ പ്രഘോഷണത്തിനായുള്ള എല്ലാ സാധ്യതകളും പരമാവധി ഉപയോഗിച്ചിരുന്ന വ്യക്തിയായിരുന്നു സി. കാതറിൻ. അതിനാലാണ് “ഡിജിറ്റൽ നൺ’ എന്നറിയപ്പെട്ടിരുന്നത്.1954 -ൽ ഇംഗ്ലണ്ടിലെ കാതമിലാണ് കാതറിൻ ജനിച്ചത്. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ചരിത്രം പഠിച്ച് ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. 27 -ാം വയസ്സിൽ, സന്യാസം സ്വീകരിക്കുന്നതിനായി ബാങ്കിലെ ജോലി ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു. നൂതനമായ സാങ്കേതിക മാർഗ്ഗങ്ങളിലൂടെ ദൈവരാജ്യ പ്രഘോഷണത്തിനായുള്ള എല്ലാ സാധ്യതകളും സിസ്റ്റർ ഉപയോഗിച്ചു. സ്വന്തമായി വെബ്സൈറ്റ് നിർമ്മിക്കുകയും പോഡ്കാസ്റ്റുകളും വീഡിയോകളും നിർമ്മിക്കുകയും ഫോറങ്ങളും ഓൺലൈൻ മീറ്റിംഗുകളും പോലുള്ള ആധുനിക മാർഗ്ഗങ്ങൾ വർഷങ്ങൾക്കു മുമ്പു തന്നെ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.ട്വിറ്ററിൽ 28,000 -ത്തിലധികം ഫോളോവേഴ്സുള്ള ഈ സന്യാസിനി തന്റെ സമർപ്പണ ജീവിതത്തെക്കുറിച്ചും ലോകത്തിലെ സംഭവങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചിരുന്നു. പ്രാർത്ഥനാ സഹായവും ലോകത്തിനായുള്ള ഈ സിസ്റ്ററിന്റെ പ്രാർത്ഥനകളും ഒക്കെ അതിൽ ഉൾപ്പെട്ടിരുന്നു.

മരിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പു വരെ ഈ സന്യാസിനി ട്വീറ്റ് ചെയ്തിരുന്നു. തന്റെ അവസാന നിമിഷങ്ങളിൽ, ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ സംബന്ധിച്ച ആശങ്കയായിരുന്നു സിസ്റ്റർ പങ്കുവെച്ചിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group