കന്യാസ്ത്രീയെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി.

ആഫ്രിക്ക: കോംഗോയിൽ സേവനമനുഷ്ഠിച്ചിരുന്ന മിഷ്ണറി കന്യാസ്ത്രീയെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്
കോംഗോയിലെ ‘ഡോട്ടേഴ്‌സ് ഓഫ് ദ റിസറക്ഷൻ’ സന്യാസിനീ സഭയെ പ്രതിനിധീകരിച്ച് പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.‘ഡോട്ടേഴ്‌സ് ഓഫ് ദ റിസറക്ഷൻ’ സഭാംഗമായ കന്യാസ്ത്രീയെ ജൂലൈ എട്ടിനാണ് കാണാതായത്. തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ.സി.എൻ റിപ്പോർട്ടിൽ പറയുന്നു.അക്രമിസംഘത്തെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലന്നും കന്യാസ്ത്രീയുടെ മോചനത്തിനായി പ്രാർത്ഥനിക്കണമെന്നുമുള്ള സഹസന്യാസിമാരുടെ സഹായാഭ്യർത്ഥനയോടെയാണ് എ.സി.എൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group