കത്തോലിക്കാ ദൈവാലയങ്ങളെ സംരക്ഷിക്കാന്‍ ഇടപെടലുമായി സംഘടന

കത്തോലിക്കാ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി
ന്യൂയോർക്ക് ആസ്ഥാനമായുള്ള ചരിത്ര സംരക്ഷണ സംഘം അമേരിക്കയിലെ ബഫലോ നഗരത്തിലെ കത്തോലിക്കാ ദൈവാലയങ്ങളെ സംരക്ഷിക്കാന്‍ ഇടപെടലുമായി രംഗത്ത്.

“തങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുക” എന്ന ആപ്തവാക്യവുമായി പ്രിസർവേഷൻ ബഫല്ലോ നയാഗ്ര സംഘടനയാണ് രംഗത്ത് വന്നിരിക്കുന്നത്. ബഫല്ലോ രൂപതയുടെ കീഴിലുള്ള 160 ഇടവകകളിൽ മൂന്നിലൊന്ന് ലയിപ്പിക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

പടിഞ്ഞാറൻ ന്യൂയോർക്കിലെ കത്തോലിക്കാ വിശ്വാസത്തെ പുനരുജ്ജീവിപ്പി ക്കാനുള്ള ശ്രമമെന്നാണ് ഈ നീക്കത്തെ വിളിക്കുന്നത്. ഏകദേശം 55 ഇടവകകളില്‍ ഇത്തരത്തില്‍ അവകാശങ്ങൾ നൽകുന്നതിനും പുനർരൂപകൽപ്പന ചെയ്യുന്നതി നുമുള്ള പ്രക്രിയയിൽ ലയിപ്പിക്കുമെന്ന് ബഫലോ ബിഷപ്പ് മൈക്കൽ ഫിഷർ മെയ് മാസത്തിൽ പറഞ്ഞിരുന്നു. എന്നാല്‍ ദേവാലയങ്ങള്‍ പൊളിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ബഫല്ലോ പ്രിസർവേഷൻ ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുന്നത്. ബഫല്ലോ നഗരത്തിനുള്ളിലെ പള്ളികൾക്കായി ധനസഹായം നൽകാന്‍ തയാറാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m