ദരിദ്രർ സഭയുടെ വിലപ്പെട്ടവർ : ഫ്രാൻസിസ് മാർപാപ്പ

ദരിദ്രർ സഭയുടെ സമ്പത്താണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

150 വർഷമായി റോമിലെ ദരിദ്രരെ സഹായിച്ചു വരുന്ന ‘സർക്കോളോ സാൻ പിയെട്രോ’ എന്ന അസോസിയേഷനിലെ അംഗങ്ങളുമായി കൂടികാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മാർപാപ്പാ.

“നിങ്ങളുടെ യുവതലമുറയ്ക്ക് മൂല്യങ്ങളിലും അനുഭവസമ്പത്തിലും അധിഷ്ഠിതമായ ഈ പൈതൃകം കൈമാറണം. കാരണം ജീവനുള്ള വിശ്വാസത്തിന്റെയും ദാനധർമ്മത്തിന്റെയും ദരിദ്രരോടുള്ള സ്നേഹത്തിന്റെയും സമ്പത്ത് നിങ്ങളിൽ നിന്നും നിങ്ങളുടെ യുവതലമുറയ്ക്ക് കൈമാറാൻ കഴിയുക എന്നത് നിസ്സാര കാര്യമല്ല; അവരുടെ ഊർജ്ജം, സർഗാത്മകത വളരെ വലുതാണ് “ മാർപാപ്പ അസോസിയേഷൻ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു. 2025-ലെ ജൂബിലി വർഷത്തിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ഇറ്റലിക്കാരനായ വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാറ്റിക്ക് പാവങ്ങളോട് പുലർത്തിയ സമർപ്പണത്തെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ചയിൽ അനുസ്മരിപ്പിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m