സീറോ മലബാർ സഭയിലെ കുർബാന ക്രമത്തെ സംബന്ധിച്ച് മാർപാപ്പ കത്തയച്ചു..

സീറോ മലബാർ സഭയിലെ കുർബാന ക്രമത്തെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ കത്തയച്ചു.സഭയിലെ മെത്രാന്മാരെയും സന്യാസികളെയും വൈദീകരെയും അൽമായരെയും അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന കത്തിൽ 1999-ൽ സിറോ മലബാർ സഭയിലെ ബിഷപ്പുമാരുടെ സിനഡ് അംഗീകരിച്ചതും തുടർന്നുള്ള വർഷങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്തി ആവർത്തിച്ച് അംഗീകരിക്കപ്പെട്ടതുമായ ഏകീകൃത കുർബാന ക്രമം അംഗീകരിക്കുന്നതായി ഫ്രാൻസിസ് മാർപ്പാപ്പ അറിയിച്ചു.
മഹാജൂബിലി വർഷത്തിൽ സീറോ മലബാർ സഭയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ‘സുയി യൂറിസ് ‘ സഭയായി ഉയർത്തിയത് ഫ്രാൻസിസ് മാർപ്പാപ്പ അനുസ്മരിച്ചു. വിശുദ്ധ കുർബാനയുടെ പരികർമ്മത്തിൽ ഏകീകൃത രീതി അനുവർത്തിക്കാൻ വൈദീകരും സന്യസ്തരും , അൽമായരും തയ്യാറാകണമെന്നും കത്തിൽ മാർപ്പാപ്പ ആഹ്വാനം ചെയ്തു
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group