മെത്രാന്മാർക്ക് ചില അധികാരങ്ങൾ കൈമാറികൊണ്ട് കാനൻ നിയമ ഭേദഗതികൾ വരുത്തി മാർപാപ്പാ

പാശ്ചാത്യപൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനൻ നിയമസംഹിതകളിൽ ചിലഭേദഗതികൾ വരുത്തുന്ന മോത്തു പ്രോപ്രിയൊ (MOTU PROPRIO) അഥവാ, സ്വയാധികാര പ്രബോധനം, പാപ്പാ ചൊവ്വാഴ്‌ച (15/02/22) പുറപ്പെടുവിച്ചു.

സാർവ്വത്രിക സഭയുടെ ശിക്ഷണസംബന്ധിയായ വ്യവസ്ഥകളിലുള്ള ഐക്യം പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, പാപ്പാ, വത്തിക്കാന്റെ ചില അധികാരങ്ങൾ പ്രാദേശിക മെത്രാന്മാർക്ക് കൈമാറുകയാണ് പുതിയ മോത്തുപ്രോപ്രിയൊ വഴി.

സെമിനാരി സ്ഥാപനം, വൈദിക പരിശീലനം പദ്ധതിയുടെ (Ratio) ആവശ്യകത, സമർപ്പിതർ, പ്രാദേശികസഭയ്ക്കായുള്ള മതബോധനം, തുടങ്ങിയവ സംബന്ധിച്ച വിവിധ കാനനൻ നിയമ വകുപ്പുകളിലാണ് പാപ്പാ പ്രധാനമായും ചില വ്യക്തതകൾ വരുത്തിയിട്ടുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group