മാധ്യമ പ്രവർത്തകരോട് നന്ദി പറഞ്ഞു കൊണ്ടും അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.
ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ അച്ചടിസ്വാതന്ത്ര്യ ദിനം ആചരിക്കുന്ന മെയ് 3-ന് “പത്രസ്വാതന്ത്ര്യദിനം” (#PressFreedom Day), “ഒരുമിച്ചു പ്രാർത്ഥിക്കാം” (#PrayTogether) എന്നീ ഹാഷ്ടാഗുകളോടു കൂടി കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ആഹ്വാനം.
പത്രസ്വാതന്ത്ര്യാവകാശം സംരക്ഷിക്കുന്നതിന് ജീവൻ വിലകൊടുക്കുകയോ തടവനുഭവിക്കുകയോ ചെയ്ത മാദ്ധ്യമ പ്രവർത്തകർക്കു വേണ്ടി ഈ ലോക പത്രസ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. മാനവരാശിക്കേറ്റ മുറിവുകളെക്കുറിച്ച് നമ്മെ ധീരതയോടെ അറിയിക്കുന്ന അവർക്കെല്ലാവർക്കും പ്രത്യേക നന്ദി” – പാപ്പാ ട്വിറ്ററിൽ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group