ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പുതുവർഷ തിരുകർമ്മങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുത്തില്ല.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പുതുവർഷ തിരുകർമ്മങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുത്തില്ല.
#Pope Francis did not attend New Year’s services due to physical difficulties
.

വത്തിക്കാൻ സിറ്റി: കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പുതുവർഷ തിരുക്കര്‍മങ്ങളില്‍നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പുതുവത്സരത്തോടനുബന്ധമായി നടന്ന ശുശ്രുഷകളിൽ മാര്‍പാപ്പ പങ്കെടുത്തില്ല. പ്രാർത്ഥനകളിൽ മാർപ്പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ശുശ്രുഷകൾക്ക് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ പിന്മാറുകയായിരുന്നു. തുടർന്ന് പ്രാർത്ഥനകൾക്കും ഇതര ശുശ്രൂഷകള്‍ക്കും മുഖ്യ കാർമികത്വം വഹിച്ചത് കര്‍ദ്ദിനാള്‍ കോളജിന്റെ ഡീന്‍ കര്‍ദ്ദിനാള്‍ ജിയോവാന്നി ബാറ്റിസ്റ്റയാണ്. ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് (ഇന്ത്യയൻ സമയം രാത്രി 9.30) വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ് വര്‍ഷാവസാന പ്രാര്‍ത്ഥനയും മാറ്റ് ശുശ്രുഷകളും നടന്നത്. ഇന്ന് ജനുവരി 1 പുതുവസ്തര ദിനത്തില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടക്കുന്ന പുതുവത്സര ദിവ്യബലിയര്‍പ്പണത്തിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.അതേസമയം ഇന്ന് നടക്കുന്ന ത്രികാല പ്രാര്‍ത്ഥനയില്‍ മാർപ്പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ആഴ്ചയിൽ രണ്ടുതവണ സ്ഥിരമായി മസാജുകളും കുത്തിവയ്പ്പുകളും സ്വീകരിക്കാൻ മാർപ്പാപ്പയുടെ സ്വകാര്യ ഡോക്ടർ ശുപാർശ ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group