ന്യൂ ഡൽഹി: ഡല്‍ഹി അതിരൂപതയുടെ സഹായ മെത്രാനായി
കര്‍ണാടക സ്വദേശി ഫാ.ദീപക് വലേറിയന്‍ തൗറാ യെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.നിലവിൽ റാഞ്ചി സെന്റെ ആല്‍ബര്‍ട്ട്ഫാ കോളേജ് റെക്ടറായി സേവനമനുഷ്ഠിക്കുന്ന നിയുക്ത സഹമെത്രാൻ.1967 ആഗസ്റ്റ് രണ്ടിന് ജനിച്ച 54കാരനായ നിയുക്ത സഹമെത്രാൻ ബീഹാറിലെ മുസ്സാഫര്‍പ്പുര്‍ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും തുടർന്ന് ഇടവകവികാരി, മൈനര്‍ സെമിനാരി റെക്ടര്‍, മുസ്സാഫര്‍പ്പുര്‍ രൂപതാ മെത്രാന്റെ കാര്യദര്‍ശി, രൂപതാ യുവജനവേദിയുടെ മേധാവി, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്റമാന്‍ മെത്രാന്‍ സിമിതിയുടെ പ്രാദേശിക കാര്യദര്‍ശി, റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്‌സ് കോളേജിന്റെ മേധാവി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group