40 വർഷത്തിലധികം തളർന്നുകിടന്ന കന്യാസ്ത്രീയായ സി. ജുവാനിറ്റ മെൻഡെസ് റൊമേറോയെ ധന്യയായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പാ.കോൺഗ്രിഗേഷൻ ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്ന ഈ സന്യാസിനി ടൈഫസ് ബാധിച്ച് തളർവാതം പിടിപ്പെട്ടതിനെ തുടർന്നാണ് രോഗശയ്യയിൽ ആകുന്നത്
“40 വർഷത്തോളം ഈ രോഗത്തെ അഭിമുഖീകരിക്കാൻ സി. ജുവാനിറ്റയെ സഹായിച്ചത് അവളുടെ വിശ്വാസം ഒന്നുകൊണ്ടു മാത്രമാണെന്നും . ആത്മാക്കളുടെ രക്ഷക്കായി തന്റെ കഷ്ടപ്പാടുകൾ ദൈവത്തിന് സമർപ്പിച്ചുകൊണ്ട് അവൾ ജീവിച്ചുവെന്നും – കോൺഗ്രിഗേഷൻ ഫോർ ദി കോസസ് ഓഫ് സെയിന്റ്സ് പറയുന്നു.
രോഗക്കിടക്കയിലും സുവിശേഷമനുസരിച്ചുള്ള ഒരു ജീവിതമാണ് സി. ജുവാനിറ്റ നയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതത്തിൽ ദൈവം നൽകുന്ന സമാധാനത്തിൽ ആയിരിക്കാൻ ഈ സന്യസ്തക്ക് സാധിച്ചുവെന്ന് കോൺഗ്രിഗേഷൻ ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹം അറിയിച്ചു.
1937- ൽ വില്ലാന്യൂവ ഡി കോർഡോബയിലാണ് സി. ജുവാനിറ്റ ജനിച്ചത്. 1950- ൽ ടൈഫസ് ബാധിച്ച് തളർവാതം പിടിപെട്ട ജുവാനിറ്റ, 1963-ൽ പ്രത്യേക അനുമതി വാങ്ങിയാണ് കോൺഗ്രിഗേഷൻ ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് എന്ന സന്യാസ സമൂഹത്തിലേക്ക് പ്രവേശിച്ചത്. 1966-ൽ ആദ്യ വ്രതവാഗ്ദാനവും 1973- ൽ നിത്യവ്രത വാഗ്ദാനവും നടത്തി.1990- ലാണ് സി. ജുവാനിറ്റ അന്തരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group