സമർപ്പിതർക്കും വൈദികർക്കും പ്രാർത്ഥനയുടെ പിന്തുണ ആവശ്യമുണ്ടെന്ന് മാർപാപ്പ

The pope said that the consecrated and the clergy need the support of prayer

വത്തിക്കാൻ: തങ്ങളുടെ സംരക്ഷണയിൽ ഏൽപിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളെ സംരക്ഷിക്കേണ്ടവരാണ് പുരോഹിതരും മെത്രാന്മാരും. ഈ കടമകൾ കാര്യക്ഷമമായി നിർവ്വഹിക്കാൻ അവർക്ക് നമ്മുടെ പ്രാർത്ഥനാപിന്തുണ ആവശ്യമുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. “സഭയോടും സഭയുടെ വിശ്വാസപ്രമാണങ്ങളോടുമുള്ള സ്നേഹം നമ്മിൽ നവീകരിക്കപ്പെടുവാനുള്ള കൃപയ്ക്കായി നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം. ദിവ്യഇടയനായ യേശുവിന്റെ ദൃഢതയും ആർദ്രതയും നമ്മുടെ അജപാലകർ ജീവിതത്തിൽ പകർത്താനുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം” – പാപ്പാ പറഞ്ഞു.

അപ്പോസ്തലന്മാരുടെ നടപടി പുസ്തകത്തിലെ 20 ാം അദ്ധ്യായം വായിച്ച് പാപ്പാ വിചിന്തനം ചെയ്തു. നടപടിപുസ്‌കത്തിലെ ഏറ്റവും സുന്ദരമായ ഭാഗമെന്നാണ് പാപ്പാ 20 ാം അദ്ധ്യായത്തെ വിശേഷിപ്പിച്ചത്. തന്റെ അജപാലനദൗത്യത്തിന്റെ അന്ത്യത്തിൽ വി. പൗലോസ് യാത്രാമൊഴി പറയുന്ന ഭാഗമാണിത്. നിങ്ങളെ തന്നെയും നിങ്ങളുടെ അജഗണങ്ങളെയും കാത്തുപാലിക്കണം എന്നാണ് പൗലോസ് തന്റെ അനുയായികളോട് ആവശ്യപ്പെടുന്നത്. “വൈദികരും മെത്രാന്മാരും മാർപാപ്പായും ഉണർന്നു കാവലിരിക്കണം. അജഗണങ്ങളെയും തങ്ങളെത്തന്നെയും കാത്തുപാലിക്കണം. കാവലിരിക്കുക എന്ന കർത്തവ്യം നാം എത്ര ശുഷ്‌കാന്തിയോടെ നിർവ്വഹിക്കുന്നു എന്ന് സ്വയം മനഃസാക്ഷി പരിശോധന ചെയ്യണം” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group