സമാധാന ശ്രമങ്ങളുടെ ഭാഗമായി മാർപാപ്പ അമേരിക്കൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു

ഇസ്രായേൽ ഹമ്മാസ് യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കൻ
പ്രസിഡന്റ് ജോ ബൈഡനുമായി ഫ്രാൻസിസ് മാർപാപ്പാ ഫോണിൽ ചർച്ച നടത്തി.

ആക്രമണം ഉടൻ നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റുമായി 20 മിനിറ്റോളം ചർച്ച നടത്തിയത്. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനെക്കുറിച്ചും മാർപാപ്പ ചർച്ച ചെയ്തു.

ഇസ്രായേൽ പൗരന്മാർക്ക് നേരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തെ പ്രസിഡന്റ് അപലപിക്കുകയും ഗാസയിലെ സാധാരണക്കാരെ
സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സ്ഥിരീകരിക്കുകയും ചെയ്തെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച ബെഡൻ നടത്തിയ ഇസ്രയേൽ യാത്രയെക്കുറിച്ചും മേഖലയിലെ മാനുഷിക സഹായത്തിനായുള്ള അദേഹത്തിന്റെ ശ്രമങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. മേഖലയിലെ സംഘർഷം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മിഡിൽ ഈസ്റ്റിൽ സുസ്ഥിരമായ സമാധാനത്തിനായി പ്രവർത്തിക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group