ജൂലൈ മാസത്തെ കൂടിക്കാഴ്ച്ച പരിപാടികളിൽ നിന്നും മാർപാപ്പ വിട്ടുനിൽക്കും

വേനലവധിക്കാലം ആരംഭിച്ചിരിക്കുന്നതിനാൽ ജൂലൈ മാസത്തിൽ പാപ്പ കൂടിക്കാഴ്ച്ച പരിപാടികളിൽ നിന്ന് വിട്ടു നിൽക്കും.

എല്ലാ വർഷവും പതിവുള്ളതു പോലെ ബുധനാഴ്ചത്തെ പ്രതിവാര പൊതുകൂടിക്കാഴ്ച്ച പരിപാടിയുൾപ്പടെയുള്ള കൂടിക്കാഴ്ച്ചകൾ ഈ കാലയളവിൽ ഉണ്ടായിരിക്കില്ല.

പ്രതിവാര പൊതുകൂടിക്കാഴ്‌ച്ച പാപ്പ ആഗസ്റ്റ് 7-ന് പുനരാരംഭിക്കും. രാഷ്ട്രത്തലവന്മാരുമായുൾപ്പടെയുള്ള പാപ്പായുടെ കൂടിക്കാഴ്‌ചകളും മറ്റും ക്രമീകരിക്കുന്ന കാര്യാലയം (The Prefecture of the Papal Household) ആണ് ഒരു പത്രക്കുറിപ്പിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m