സ്‌കോളാസ് ഒക്കുറെന്തെസ് മുൻകൈയെടുത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടി ഫ്രാൻസിസ് പാപ്പാ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകുന്നേരം നാലുമണിക്ക്, റോമിലെ ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ വെച്ചാണ് സമ്മേളനo നടക്കുന്നത്.
അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, സ്പെയിൻ, ഹെയ്തി, ഇറ്റലി, മെക്സിക്കോ, പനാമ, പരാഗ്വേ, പോർച്ചുഗൽ, എന്നിവിടങ്ങളിൽ നിന്നുള്ള അൻപത് വിദ്യാർത്ഥികൾ “ലൗഡാത്തോ സി” സ്കൂളിന്റെ പുതിയ ഈ സംരംഭത്തിൽ സംബന്ധിക്കും.
ഈ സംരംഭത്തിൽ പങ്കെടുക്കുന്ന യുവജനങ്ങൾ, വരുന്ന ഒരു വർഷത്തിൽ, തങ്ങൾ ആയിരിക്കുന്ന സമൂഹങ്ങളിൽ, സാമൂഹിക-പാരിസ്ഥിതിക സ്വാധീനമുള്ള പദ്ധതികൾ വികസിപ്പിക്കും. സ്‌കോളാസ് പൊന്തിഫിക്കൽ പ്രസ്ഥാനം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിലവിലെ വർഷത്തിൽ നടത്തുവാനിരിക്കുന്ന പദ്ധതികളും സമ്മേളനത്തിൽ അവതരിപ്പിക്കും.
വത്തിക്കാൻ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെയും ഈ പരിപാടിയിൽ സംബന്ധിക്കാൻ സാധിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group