മാർപാപ്പ ആശുപത്രിയിൽ ഏഴുദിവസം കൂടി തുടരും…

ഏഴു ദിവസം കൂടി ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ കഴിയുന്നത് തുടരും.
കുടൽ സംബന്ധമായ രോഗത്തെത്തുടർന്ന് ഇന്നലെ (ഞായറാഴ്ച) സര്‍ജ്ജറിയ്ക്കു വിധേയനായ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശസ്ത്രക്രിയ വിജയകരമായിരിന്നുവെന്നും വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു .
എന്നാൽ
ഏഴുദിവസം കൂടി മാർപാപ്പ ആശുപത്രിയിൽ കഴിയുന്നത് തുടരുമെന്നാണ് പുതിയതായി പുറത്തു വിടുന്ന റിപ്പോർട്ട്.
ആരോഗ്യനില തൃപ്തികരമാണെന്നും, എങ്കിലും ജാഗ്രത പുലർത്തുന്നുണ്ടെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവനയിൽ അറിയിച്ചു. മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം ഇടതുവശത്ത് ഹെമികോളക്ടമി നടന്നതായും അദ്ദേഹം അറിയിച്ചു. അതിനാൽ സങ്കീർണതകൾ ഒഴിവാക്കാൻ വേണ്ടി മാർപ്പാപ്പ ഏഴു ദിവസം കൂടി ജെമെല്ലി ആശുപത്രിയിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group