മനുഷ്യക്കടത്തിനെതിരായ വെർച്വൽ പ്രാർത്ഥനാ മാരത്തണിൽ മാർപാപ്പാ പങ്കെടുക്കും.

മനുഷ്യക്കടത്തിനെതിരെ ഈ വർഷം ഫെബ്രുവരി 8 -നു നടക്കുന്ന വെർച്വൽ പ്രാർത്ഥനാ മാരത്തണിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും.

ഈ വർഷത്തെ പ്രാർത്ഥനയുടെ തീം ‘പരിചരണത്തിന്റെ ശക്തി’ എന്നതാണ്.

വി. ജോസഫൈൻ ബഖിതയുടെ തിരുനാൾ ദിനമായ ഫെബ്രുവരി എട്ടിനാണ് ആഗോള മനുഷ്യക്കടത്തിനെതിരെ പ്രാർത്ഥനാ ദിനം ആചരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ 2015 -ലാണ് ഈ ദിനം സ്ഥാപിച്ചത്. ഓഷ്യാനിയ, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ അടുത്ത വർഷം മുതൽ ഓൺലൈൻ പ്രാർത്ഥനാ മാരത്തൺ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ലോകമെമ്പാടുമുള്ള മൂവായിരത്തിലധികം വിശ്വാസികൾ ഈ പ്രാർത്ഥനാ മാരത്തണിൽ പങ്കെടുക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group