സിഡ്നി :ഓസ്‌ട്രേലിയയിൽ പാര്‍ലമെന്റ് നടപടികള്‍ക്ക് മുന്നോടിയായി ചൊല്ലുന്ന സ്വര്‍ഗസ്ഥനായ പിതാവേ… എന്ന പ്രാർത്ഥന നീക്കംചെയ്യൻ ആവശ്യപെട്ട് ഒരു വിഭാഗം എംപിമാർ.നോര്‍ത്തേണ്‍ മെട്രോപൊളിറ്റനില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഫിയോണ പാറ്റനാണ് നൂറു വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങൾ ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ ആരംഭിച്ചുകഴിഞ്ഞു.സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ വിശ്വാസികളുടെയും പാരമ്പര്യവാദികളുടെയും ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ഒരു വലിയ വിഭാഗം ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നു വിശ്വാസികള്‍ പറയുന്നു.പരമ്പരാഗതമായി പാലിച്ചുപോരുന്ന വിശ്വാസങ്ങളെ സമൂഹത്തിലെ സുപ്രധാനമായ സ്ഥാപനങ്ങളില്‍നിന്ന് പടിപടിയായി നീക്കംചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമം അപലപനീയമാണെന്നു ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയും (എ.സി.എല്‍) കുറ്റപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group