പ്രാർത്ഥനകൾ ഫലം കണ്ടു: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന് വിരാമമായി.

ഇസ്രയേല്‍-പാലസ്തീന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടന്ന മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.
ഇന്നലെ രാത്രി വൈകി ചേര്‍ന്ന സുരക്ഷ സംബന്ധിച്ച ഇസ്രയേല്‍ കാബിനറ്റ് വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ നിലവില്‍വന്നുവെന്ന് ഹമാസും അറിയിച്ചു. മാർപാപ്പ ഉൾപ്പെടെയുള്ള സമുന്നത നേതാക്കളുടെയും
അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളുടെയും നിരന്തരമായ അഭ്യര്‍ത്ഥന കൂടിമാനിച്ചാണ് വെടിനിര്‍ത്തല്‍ തീരുമാനമെന്ന് ഇസ്രായേല്‍ വിശദീകരണക്കുറിപ്പിൽ അറിയിച്ചു.
സംഘര്‍ഷങ്ങളില്‍ ഇതുവരെ 232 പലസ്തീന്‍കാരും 12 ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group