ഫാ. മെയറിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രസിഡന്റ്..

പാരിസ് : വെന്‍ഡിസിയിലെ മോണ്ട്‌ഫോര്‍ട്ട് സഭാ സന്യാസാലയത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഒലിവിയര്‍ മെയറിന് ആദരാഞ്ജലി അർപ്പിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ട്വിറ്റർ സന്ദേശം.”അദ്ദേത്തിന്റെ ഔദാര്യവും മറ്റുള്ളവരോടുള്ള സ്‌നേഹവും ആ മുഖഭാവത്തില്‍ പ്രതിഫലിച്ചിരുന്നുവെന്ന് തന്റെ ട്വിറ്റർ സന്ദേശത്തിൽ പ്രസിഡന്റ് കുറിച്ചു.ഫാ. മെയറിന്റെ മാതാപിതാക്കള്‍ക്കും, കുടുംബത്തിനും, മോണ്ട്‌ഫോര്‍ട്ട് മിഷനറിമാര്‍ക്കും, സെന്റ്-ലോറന്റ്-സുര്‍-സെവ്രെ സെന്റ് ലൂയിസ്-മേരി ഗ്രിഗ്‌നോണ്‍ ഡി മോണ്ട്‌ഫോര്‍ട്ട് ബസിലിക്കയിലെ വിശ്വാസി സമൂഹത്തിനുമുള്ള പ്രത്യേക അനുശോചനവും സന്ദേശത്തിൽ പ്രസിഡന്റ് രേഖപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group