ബോർണോ : നൈജീരിയയിൽ വൈദികൻ ഉൾപ്പെടെ 140ൽലധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി ആയുധധാരികൾ ബന്ദികളാക്കിയന്ന് പുതിയ റിപ്പോർട്ട്.
രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിലാണ് സംഭവം. നൈജീരിയയുടെ തെക്കുകിഴക്കൻ മേഖലയിലെ ബോർണോ സംസ്ഥാനത്തുനിന്ന് ബൊക്കോ ഹറാം തീവ്രവാദികളാണെന്ന് സംശയിക്കുന്ന സംഘമാണ് ഫാ. ഏലീശാ ജുമാ വാഡേയെ തട്ടിക്കൊണ്ടുപോയത്. മൈദുഗുരി രൂപതാംഗമായ ഇദ്ദേഹം ദാമ്പോവ- മൈദഗുരി റോഡിലൂടെ യാത്രചെയ്യവേയാണ് സംഭവം നടന്നത്
വടക്ക് പടിഞ്ഞാറൻ മേഖലയിലെ കഡുണയിലെ ബഥേൽ ബാപ്റ്റിസ്റ്റ് ഹൈസ്ക്കൂളിൽ നിന്നാണ് 140 വിദ്യാർത്ഥികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്.
26 കുട്ടികളെയും അധ്യാപികമാരെയും രക്ഷിക്കാനായെന്ന് പറഞ്ഞ പൊലീസ് വക്താവ്, കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group