വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പിന്നാലെ വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

മെക്സിക്കോയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പിന്നാലെ വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസ് രൂപത വൈദികനായ ഫാ. മാർസെലോ പെരെസാണ് ഇന്നലെ ഞായറാഴ്ച കുർബാനയ്ക്കു ശേഷം തൻ്റെ അജപാലന ചുമതലകൾ തുടരാൻ മറ്റൊരു ദേവാലയത്തിലേക്ക് പോകുവാന്‍ തുടങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുക്‌സിറ്റാലിയിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഗ്വാഡലൂപ്പ പള്ളിയിലേക്ക് പോകുവാന്‍ തുടങ്ങുന്നതിനിടെയാണ് മോട്ടോർ സൈക്കിളിൽ എത്തിയ ആക്രമികള്‍ വൈദികന് നേരെ നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് (സിഇഎം) കൊലപാതകത്തെ അപലപിച്ചു. ചിയാപാസ് പ്രദേശത്തു സത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം പോരാടിയ പ്രവാചകശബ്‌ദത്തെയാണ് അക്രമികള്‍ നിശബ്ദമാക്കിയതെന്ന് മെത്രാന്‍ സമിതി പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group