ടിക്-ടോക് അക്കൗണ്ടിലൂടെ സുവിശേഷപ്രഘോഷണം നടത്തുന്ന വൈദികൻ ശ്രദ്ധേയനാകുന്നു…

ടിക് ടോക്- വീഡിയോകളിലൂടെ രസകരമായ രീതിയിൽ സുവിശേഷ പ്രഘോഷണം നിർവഹിക്കുന്ന വൈദികൻ ശ്രദ്ധേയനാകുന്നു.

കൊളംബിയൻ ഡൊമിനിക്കൻ വൈദികനും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റുമുള്ള ഫാ. നെൽസൺ മദീനയാണ് തന്റെ ടിക്-ടോക് അക്കൗണ്ട് വഴി, ലത്തീൻ ഭാഷയിൽ ദിവസേനയുള്ള സുവിശേഷം പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിലായി ലത്തീൻ ഭാഷയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭയിൽ ധാരാളം തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. സഭ അനുഭവിക്കുന്ന അത്തരം മുറിവുകൾ സുഖപ്പെടുത്തുന്നതിനായുള്ള പ്രക്രിയയായിട്ടാണ് ലത്തീൻ ഭാഷയിലുള്ള തന്റെ സുവിശേഷ പ്രഘോഷണമെന്ന് ഫാ. നെൽസൺ വ്യക്തമാക്കി. നിരവധി ആളുകളാണ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ വൈദികനെ പിന്തുടരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group