തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പുരോഹിതൻ 40 ദിവസത്തിനു ശേഷം മോചിതനായി

നൈജീരിയയിൽ നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പുരോഹിതർ 40 ദിവസത്തെ കഠിന തടങ്കലിന് ശേഷം മോചിതനായി.

സാരിയ രൂപതയിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട കത്തോലിക്കാ വൈദികൻ ഫാ.ഫെലിക്സ് സാരിയ ഫിഡ്സൺ ആണ് തീവ്രവാദികളുടെ കയ്യിൽ നിന്ന് മോചിതനായത്. രൂപതയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.

മാർച്ച് 24 ന് തന്റെ താമസസ്ഥലത്ത് നിന്ന് രൂപതാ ആസ്ഥാനത്തേക്ക് പോകുന്ന വഴിക്കാണ് വൈദികനെ ബോക്കോ ഹാറം തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്. ആ നിമിഷം തൊട്ടുതന്നെ രൂപതയിൽ വൈദികന്റെ സുരക്ഷിതമായ മോചനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ ഉയർന്നിരുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് വൈദികന്റെ മോചനം പെട്ടെന്ന് സാധ്യമാക്കിയതെന്ന് രൂപതാവക്താവ് വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group