തിരുവനന്തപുരം: ഏഴിനo ആവശ്യങ്ങൾ ഉന്നയിച്ച് മാസങ്ങളായി മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ റോഡ് ഉപരോധിച്ചു.
തിരുവനന്തപുരം ജില്ലയിൽ ഏഴിടങ്ങളിലാണ് സമരസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധ സമരം നടത്തിയത്.
വള്ളവും വലയുമായിട്ടായിരുന്നു പലയിടങ്ങളിലും മത്സ്യത്തൊഴിലാളികൾ ഉപരോധ സമരത്തിനായി എത്തിയത്. സ്ത്രീകളടക്കമുള്ളവർ ദേശീയപാത ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. ജില്ലാ കളക്ടർ ഉപരോധം നിരോധിച്ച വിഴിഞ്ഞം ജംഗ്ഷൻ, മുല്ലൂർ എന്നിവിടങ്ങളിലും ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിലും ഇന്നലെ രാവിലെ ആരംഭിച്ച ഉപരോധം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അവസാനിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group