ജീവന്റെ സംരക്ഷണത്തിനായുള്ള ‘റാലി ഫോര്‍ ലൈഫ്’ ജൂണ്‍ 16ന് നടക്കും

ഭ്രൂണഹത്യക്കെതിരെ ജീവന്റെ വില ഉയർത്തി കാണിച്ചു കൊണ്ട് ഓസ്ട്രേലിയയിൽ റാലി ഫോര്‍ ലൈഫ്’ ജൂൺ 16ന് നടക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലo കഴിഞ്ഞ വര്‍ഷം നടക്കാതെപോയ റാലി ഇക്കുറി പൂര്‍വാധികം ഭംഗിയോടെ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയയിലെ പ്രോ-ലൈഫ് സംഘടനകള്‍.
16-ന് വൈകിട്ട് ഏഴിന് പാര്‍ലമെന്റ് മന്ദിരത്തിനു സമീപം മുള്ള ഹാര്‍വെസ്റ്റ് ടെറസിൽ നിന്നാണ് റാലി ആരംഭിക്കുന്നത്.
കൂടുതല്‍ സ്ഥലങ്ങൾ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുമ്പോള്‍ ജീവനുവേണ്ടി നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ടെന്ന് പ്രോലൈഫ് പ്രവർത്തകനും വെസ്റ്റേണ്‍ ഓസ്ട്രേലിയ എ.സി.എല്‍ മേധാവിയും മുന്‍ എം.എല്‍.എയുമായ പീറ്റര്‍ ആബെറ്റ്‌സ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group