ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിന് പിന്നിലെ വികാരം മാർപാപ്പയ്ക്ക് വ്യക്തമാണെന്ന് അർജന്റീനിയൻ പ്രസിഡന്റ്

The reason behind legalizing abortion is clear to the pope : Argentinian president

ബ്യുണസ് ഐറിസ് : ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനായി രാജ്യത്തെ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ ഫ്രാൻസിസ് മാർപാപ്പ പ്രകോപിതനാകില്ലെന്ന് അർജന്റീനൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ്. അർജന്റീനിയൻ ടെലിവിഷൻ പ്രോഗ്രാമായ ‘കേറിയ ഡെൽ സെൽട്രോയിലൂടെ’ നവംബർ 22-നാണ് പ്രസിഡന്റ് ഫെർണാണ്ടസ് ഈ പ്രസ്താവന നടത്തിയത്. അർജന്റീനയിലെ ഒരു പൊതുജനാരോഗ്യ പ്രശ്നം പരിഹരിക്കുന്നതിനായി തയ്യാറാക്കിയ ബില് എന്നാണ് ഗർഭഛിദ്രത്തെ നിയമവിധേയമാക്കിയുള്ള ബില്ലിനെ പ്രസിഡന്റ് വിശേഷിപ്പിച്ചത്. താൻ ഒരു കത്തോലിക്കാനാണെങ്കിലും തന്റെ രാജ്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്യം പ്രസിഡന്റ് എന്ന നിലയിൽ ഏറ്റെടുത്തിരിക്കുകയാണെന്നും സമൂഹത്തിലെ പൊതു പ്രശനങ്ങൾ പരിഹരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻ‌സിൽ ഗർഭഛിദ്രത്തിന് അവിടുത്തെ പ്രസിഡന്റായ വാളറി ഗിസ്‌കാർഡ് ഡി എസ്സ്റ്റെയിങ് ഒരു കാത്തോലിക്കാനായിരുന്നു കൂടി അംഗീകാരം നൽകിയതിനെ മാർപാപ്പ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി വാലറി നൽകിയ ഉത്തരം കത്തോലിക്കരല്ലാത്ത നിരവധി ഫ്രഞ്ച് ജനതയെ താൻ ഭരിക്കുന്നുണ്ടെന്നും പൊതു ആരോഗ്യ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നുമാണ്. ഇതേ അഭിപ്രായം തന്നെയാണ് ഗർഭഛിദ്രത്തെ സംബന്ധിച്ച് താനും പിന്തുടരുന്നതെന്ന് ഫെർണാണ്ടസ് പറഞ്ഞു. ഈ വിഷയത്തിൽ സഭയുടെ യുക്തിയോട് താൻ യോജിക്കുന്നില്ലെന്നും രാജ്യത്ത് നിരവധി സ്ത്രീകൾ രഹസ്യവും-സുരക്ഷിതവുമല്ലാത്ത നിയമവിരുദ്ധ ഗർഭഛിദ്രം മൂലം മരിക്കുന്നുണ്ടെന്നും. ഇതിനൊരു പരിഹാരമാർഗം ഗർഭഛിദ്രം നിയമവിധേയമാക്കുന്നതാണെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

ഫ്രാൻസിസ് മാർപാപ്പ ഒരു അർജന്റീനിയൻ പൗരനാണെന്നും ഈ വിഷയത്തിൽ മാർപാപ്പ പ്രകോപിതനാവില്ലെന്നും എത്രമാത്രം മാർപാപ്പയെ താൻ വിലമതിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് വ്യക്തമാണെന്നും പറഞ്ഞ പ്രസിഡന്റ് ഇതൊരു പൊതു ആരോഗ്യ പ്രശ്നത്തിനുള്ള പരിഹാരമായിട്ടേ മാർപാപ്പ വിലയിരുത്തൂ എന്ന് വിശ്വസിക്കുന്നതായും തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഗർഭഛിദ്രം മതപരമായ ബോധ്യമുള്ളവർ അനുവർത്തിക്കില്ലെന്നും ആരിലും ഇത് അടിച്ചേൽപ്പിക്കുന്നില്ലെന്നും നിയമത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബിൽ, ഡിസംബറിൽ നിയമസഭ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ ബിൽ പാസ്സാക്കുന്നതിനാവശ്യമായ വോട്ടുകൾ ലഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഫെർണാണ്ടസ് തന്റെ ബിൽ അവതരിപ്പിച്ചതിന് ശേഷം നിരവധി പ്രൊ-ലൈഫ് സംഘടനകൾ പ്രതിക്ഷേധവുമായി മുൻപോട്ട് വന്നിട്ടുണ്ട്. നൂറിലധികം അഭിഭാഷകരുടെ ആഭിമുഖ്യത്തിൽ ‘അർജന്റീനിയൻ നെറ്റവർക്ക് ഓഫ് ലെജിസ്ലെറ്റേഴ്സ് ഫോർ ലൈഫ്’ എന്ന സംഘടന ഭ്രൂണഹത്യ നിയമവിധേയമാക്കുന്നത്തിനെതിരെ ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group