വി.കൊച്ചുത്രേസ്യായുടെ തിരുശേഷിപ്പ് 24 വർഷങ്ങൾക്കു ശേഷം ബ്രസീലിൽ തിരിച്ചെത്തി

വി. കൊച്ചുത്രേസ്യായുടെ തിരുശേഷിപ്പ് 24 വർഷങ്ങൾക്കു ശേഷം ബ്രസീലിൽ തിരിച്ചെത്തി.രാജ്യത്തെ വിവിധ ദൈവാലയങ്ങളിൽ ഈ തിരുശേഷിപ്പുമായി പ്രയാണം നടത്തും. സെപ്തംബർ ഒൻപതിന് ബ്രസീലിലെ സാവോപോളോ നഗരത്തിലെ ഹിജിനോപോളിസിലെ സെന്റ് തെരേസ് ഓഫ് ചൈൽഡ് ജീസസ് ഇടവകയിൽ തിരുശേഷിപ്പ് എത്തിച്ചേർന്നെന്ന് ഫ്രാൻസിലെ സെന്റ് തെരേസ് വെബ്സൈറ്റിൽ അറിയിച്ചു.

സെപ്റ്റംബർ 15-ാം തീയതി രാത്രി വരെ വിശ്വാസികൾക്ക് വിശുദ്ധയുടെ തിരുശേഷിപ്പ് വണക്കത്തിനായി തുറന്നു കൊടുത്തു. സാവോ പോളോ നഗരത്തിലൂടെയുള്ള തീർത്ഥാടനത്തിനു ശേഷം, തിരുശേഷിപ്പ് സാവോപോളോ പ്രവിശ്യയിലെ മരിലിയ രൂപതയിലെ സാൻ ബെനിറ്റോയിലെ മൈനർ ബസിലിക്ക കത്തീഡ്രൽ സന്ദർശിക്കും.

24 വർഷത്തിനു ശേഷമുള്ള തിരുശേഷിപ്പ് സന്ദർശനം രാജ്യത്തിന് വലിയ സന്തോഷമാണ് നൽകുന്നതെന്ന് സെന്റ് തെരേസ് ഓഫ് ചൈൽഡ് ജീസസ് ഇടവക വികാരി ഫാ. റാഫേൽ ടെറ പറഞ്ഞു. വിശുദ്ധയുടെ ഒരു തുടയെല്ലും വലതുകാലും അടങ്ങിയ ഭാഗമാണ് തിരുശേഷിപ്പിൽ ഉൾപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group