വി. ബെർണദീത്തായുടെ തിരുശേഷിപ്പ് സ്വീകരിക്കുവാൻ ഒരുങ്ങി വിശ്വാസി സമൂഹം

വി. ബെർണദീത്തായുടെ തിരുശേഷിപ്പ് ഏറ്റുവാങ്ങാനുള്ള ഒരുക്കത്തിലാണ് യുകെയിലെ കത്തോലിക്കാ സഭ. ചരിത്രത്തിൽ ആദ്യമായി ആണ് ഈ വിശുദ്ധയുടെ തിരുശേഷിപ്പ് യുകെയിൽ എത്തുന്നത്. വെസ്റ്റ്മിൻസ്റ്റർ (ഇംഗ്ലണ്ട്) ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ്, വിശുദ്ധ വി. ബെർണദീത്തായുടെ തിരുശേഷിപ്പുകൾ ലൂർദ്ദിൽ നിന്ന് പുറപ്പെട്ട് അടുത്ത മാസം യുകെയിലെത്തുമെന്ന് വ്യക്തമാക്കി.

വിശുദ്ധ ബെർണാഡെറ്റ് സൗബിറസ് 1844 ജനുവരി ഏഴാം തീയതി ലൂർദ്ദിലെ (ഫ്രാൻസ്) വളരെ ദരിദ്രമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. അവൾക്ക് 14 വയസ്സുള്ളപ്പോൾ, പരിശുദ്ധ കന്യകാമറിയം 18 പ്രാവശ്യം പ്രത്യക്ഷപ്പെട്ടു. ദർശന വേളയിൽ, ലൂർദ് കന്യക തന്നോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കാനും പരിശുദ്ധ അമ്മയുടെ നാമത്തിൽ ദൈവാലയം നിർമ്മിക്കുവാനും ആവശ്യപ്പെട്ടു. പിന്നീട് ഈ ദൈവാലയം അനേകരുടെ രോഗശാന്തിക്കും കാരണമായി മാറി.
വിശുദ്ധയുടെ തുടയെല്ലിന്റെ ഭാഗമാണ് തിരുശേഷിപ്പായി യുകെയിൽ സന്ദർശനത്തിന് എത്തുന്നത്. ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ പ്രധാന കത്തീഡ്രലുകൾ, പള്ളികൾ, രൂപതകൾ എന്നിവിടങ്ങളിൽകൂടി തിരുശേഷിപ്പ് പ്രയാണം നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group