സ്വർഗസ്ഥനായ പിതാവേ’ പാർലമെന്റിൽ നിന്നുo നീക്കാനുള്ള പ്രമേയം പരാജയപ്പെട്ടു.

സിഡ്നി: ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റ് നടപടി ക്രമം ആരംഭിക്കുന്നതിന് മുന്നോടിയായി ചൊല്ലുന്ന ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗം ഫിയോണ പാറ്റൻ കൊണ്ടുവന്ന പ്രമേയo പരാജയപ്പെട്ടു.നാഷണൽ, ലിബറൽ പാർട്ടി അടക്കമുള്ള പ്രധാന കക്ഷികളുടെ പിന്തുണ നേടാൻ കഴിയാതിരുന്നതാണ് പ്രമേയം പരാജയപ്പെടാൻ കാരണമായത്.സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയ്ക്ക്പകരം, മൗന പ്രാർത്ഥന ഏർപ്പെടുത്തണമെന്ന നിർദേശവുമായാണ് ഫിയോണ പാറ്റൻ പ്രമേയത്തിൽ അവതരിപ്പിച്ചത് . എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ക്രൈസ്തവ സമൂഹത്തിൽ നിന്ന് ഉയർന്നത്. പ്രാർത്ഥനയും ഇ-മെയിൽ ക്യാംപെയിനും ഉൾപ്പെടെ വിശ്വാസീസമൂഹം നടത്തിയ കൂട്ടായ പ്രതിരോധം അന്താരാഷ്ട്രതലത്തിൽ ചർച്ചയായിരുന്നു. കർത്തൃ പ്രാർത്ഥന നടത്തുന്ന പാരമ്പര്യം പാർലമെന്റിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വിക്‌ടോറിയൻ പാർലമെന്റ് അംഗങ്ങൾക്ക് ആയിരങ്ങളാണ് ഇ- മെയിൽ അയച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group