കോവിഡ് പോരാട്ടത്തിനുള്ള ആദരവ്; ഇറ്റലിയിലെ റോഡ് ഇനി മലയാളി കന്യാസ്ത്രീയുടെ പേരിൽ

കോവിഡ് മഹാമാരിയെ ചെറുക്കുന്നതില്‍ ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാര്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. ഇപ്പോഴിതാ കേരളത്തിന് അഭിമാനമായി കത്തോലിക്ക സന്യാസിനിയായ മലയാളി നഴ്‌സിന് ഇറ്റലി ആദരമര്‍പ്പിച്ചത് അവിടത്തെ റോഡിന് സിസ്റ്ററിന്റെ പേരു നല്‍കിയാണ്. കണ്ണൂര്‍ സ്വദേശിയും സെന്റ് കമില്ലസ് സഭാംഗവുമായ സി. തെരേസ വെട്ടത്തിനാണ് ഈ അപൂര്‍വ്വ ബഹുമതി ലഭിച്ചത്. കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ രാപകല്‍ കഠിന പരിശ്രമം നടത്തിയ വനിത നഴ്‌സുമാര്‍ക്കാണ് ഇറ്റലി ആദരമര്‍പ്പിച്ചത്. റോമ നഗരത്തിന് സമീപമുള്ള സാക്രോഭാനോ എന്ന മുനിസിപ്പാലിറ്റിയാണ് കോവിഡ് ബാധിതര്‍ക്കു വേണ്ടിയുള്ള സേവനത്തിന് സിസ്റ്റര്‍ തെരേസ ഉള്‍പ്പെടെയുള്ള 8 വനിത നഴ്‌സുമാരുടെ പേരുകള്‍ റോഡിന് നല്‍കി അവരോടുള്ള ആദരമര്‍പ്പിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group