സിറിയയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ വേരുകൾ ആഴപ്പെടുന്നു

സിറിയ : ആഭ്യന്തര കലാപം മൂലം സംഘർഷഭരിതമായ സിറിയയിൽ ക്രൈസ്തവ വിശ്വാസം അതിവേഗം വളരുന്നതായി റിപ്പോർട്ട് . നൂറുകണക്കിന് മുസ്ലിം മതവിശ്വാസികളാണ് ഓരോ വർഷവും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത്.
ക്രിസ്തുമതത്തിലേക്ക് വന്നവരുടെ നിരവധി മാനസാന്തര സാക്ഷ്യങ്ങളാണ് ദമാസ്‌ക്കസിലെ മെൽക്കൈറ്റ് സഭാംഗമായ ഫാ. റാഫാത്ത് അബൂ എൽ നാസറിനും പാസ്റ്റർ നിഹാദ് ഹസനും പങ്കുവെക്കുന്നത്.
യുദ്ധം, ഐസിസിന്റെ കടന്നുകയറ്റം എന്നിങ്ങനെയുള്ള സാഹചര്യങ്ങൾ ക്രിസ്തുവിശ്വാസത്തെ കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചിട്ടുണ്ട്. ക്രിസ്തീയ വിശ്വാസത്തെ കുറിച്ചുണ്ടായിരുന്നു തെറ്റിദ്ധാരണകളും അകന്നു. ഇസ്ലാമിക വിശ്വാസം വെടിഞ്ഞ് ക്രിസ്തുവിന്റെ രക്ഷകനായി സ്വീകരിക്കുകയായിരുന്നു.. എന്നിങ്ങനെ നിരവധി സാക്ഷ്യങ്ങളാണ് ഓൺലൈൻ മാധ്യമങ്ങളിൽ മുൻ മുസ്ലീംമതസ്ഥർ പങ്കുവെക്കുന്ന വിശ്വാസ സാക്ഷ്യം.ഏതാണ്ട് ആറു മുതൽ 24 ആഴ്ചവരെയുള്ള വിശ്വാസ പരിശീലനത്തിനുശേഷമാണ് ഇവർ ജ്ഞാനസ്‌നാനം സ്വീകരിക്കുന്നത്.
ആഭ്യന്തര യുദ്ധംമുതൽ മതപീഡനങ്ങളും ദാരിദ്ര്യവുംവരെയുള്ള പ്രശ്‌നങ്ങളാൽ ദുരിതമനുഭവിക്കുന്ന സിറിയൻ ജനത ക്രിസ്തുവിനെ രക്ഷകനും സംരക്ഷകനും നാഥനുമായി സ്വീകരിക്കുകയാണ് ഇപ്പോൾ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group