യുക്രൈൻ -റഷ്യ യുദ്ധം അവസാനിക്കാൻ ജപമാല കയ്യിലേന്തി കുരുന്നുകൾ…

യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ആഹ്വാനം ചെയ്ത വിശേഷാൽ ജപമാലയജ്ഞത്തിൽ അണിചേർന്ന് വിവിധ രാജ്യങ്ങളിലെ കുരുന്നുകൾ.

എ മില്യൺ ചിൽഡ്രൻ പ്രേയിങ് ദ റോസറി’ എന്ന പേരിൽ എല്ലാ വർഷവും ഒക്‌ടോബർ 18ന് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ സംഘടിപ്പിക്കുന്ന ജപമാലയജ്ഞം അന്താരാഷ്ട്ര തലത്തിൽതന്നെ പ്രസിദ്ധമാണ്. അതിൽ പങ്കെടുക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിയാണ്, യുദ്ധക്കെടുതിയിൽ നിന്നുള്ള മുക്തിക്കായുള്ള വിശേഷാൽ ജപമാലയജ്ഞം ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ചരമവാർഷികമായ ഏപ്രിൽ രണ്ടുവരെയായിരിക്കും ജപമാലയജ്ഞം.

ഒക്ടോബർ 18ന് സംഘടിപ്പിക്കുന്ന ജപമാലയിൽ വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളിൽ നിന്നുള്ള 10 ലക്ഷത്തിൽപ്പരം കുട്ടികളാണ് അണിചേരാറുള്ളത്. ഈ വിശേഷാൽ ജപമാല അർപ്പണത്തിൽ അണിചേരാൻ പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനയായ ‘എ.സി.എൻ’ ഇവരെയെല്ലാം ക്ഷണിച്ചു കഴിഞ്ഞു. പ്രായപൂർത്തിയായ വിശ്വാസികളോടും ഇടവകകളോടും കത്തോലിക്കാ സ്‌കൂളുകളോടും കുടുംബങ്ങളോടും കുട്ടികളോടൊപ്പം ജപമാലയുടെ ഒരു രഹസ്യമെങ്കിലും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ‘എ.സി.എൻ’ ഇന്റർനാഷണലിന്റെ എക്ലേഷ്യൽ അസിസ്റ്റന്റ് ഫാ. മാർട്ടിൻ ബാർട്ട പറഞ്ഞു.

കുട്ടികളുടെ നിഷ്‌കളങ്കതയിലൂടെയും വിശുദ്ധിയിലൂടെയും ദൈവത്തിനുമാത്രം നൽകാൻ കഴിയുന്ന ആശ്വാസവും ധൈര്യവും സഹായവും സമാധാനവും ഞങ്ങൾ അനുഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group