‘ലത്തീൻ സഭാ വൈദികനെതിരെ സന്യാസിനിമാർ വനിതാ കമ്മീഷന് പരാതി നൽകി’ എന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണ്. OIC സന്യാസിനീ സമൂഹത്തിന്റെ സാന്റ ബിയാട്രീസ് കോൺവെന്റിൽ നിന്ന് എന്ന വിധത്തിൽ ഏകദേശം ഒരു വർഷം മുമ്പ് ഇതേ രീതിയിൽ ഒരു പരാതി സംസ്ഥാന വനിതാ കമ്മീഷന് ലഭിക്കുകയുണ്ടായി. എന്നാൽ, ആരാണ് പരാതി നൽകിയത് എന്നുപോലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിക്ഷിപ്ത താത്പര്യക്കാരായ മറ്റാരോ സന്യാസിനിമാരുടെ പേരിൽ കെട്ടിച്ചമച്ചതാണ് പരാതി എന്ന നിഗമനത്തിലാണ് അവസാനം കമ്മീഷൻ അധികൃതരും OCD സന്യാസ സഭാനേതൃത്വവും എത്തിച്ചേർന്നത്.
അതേ ലെറ്ററിന്റെ ചില ഭാഗങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ചില തൽപരകക്ഷികൾ വീണ്ടും വ്യാജവാർത്ത സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇത്തരമൊരു വിഷയത്തിൽ OIC സന്യാസിനീ സമൂഹത്തിലെ ആർക്കും ബന്ധമില്ലെന്നും പ്രചരിക്കുന്ന കാര്യങ്ങളിൽതെല്ലും വാസ്തവമില്ലെന്നും അറിയിച്ചു കൊള്ളുന്നു. സഭയെയും സന്യാസ സമൂഹങ്ങളെയും വൈദികരെയും സന്യസ്തരെയും മോശക്കാരായി ചിത്രീകരിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതാണെന്ന് OIC സന്യാസിനീ സമൂഹത്തിന്റെ മദർ സുപ്പീരിയറായ സിസ്റ്റർ തെരേസിറ്റാ ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group