യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളിലൂടെ കടന്നുപോകുന്ന യുക്രെയിനിൽ നിന്നും സോഷ്യൽ മീഡിയായിലൂടെ കുരിശുരൂപത്തെ ആലിംഗനം ചെയ്തു പ്രാർത്ഥിക്കുന്ന വിശ്വാസിയുടെ ചിത്രം വൈറലാകുന്നു.
കുരിശിനെ ആലിംഗനം ചെയ്തു നില്ക്കുന്ന ഒരു വ്യക്തിയുടേതാണ് ചിത്രം. ഈ വ്യക്തിയുടെ മുഖം വ്യക്തമല്ല. അയാൾ ആരാണെന്നും അറിയില്ല. ക്രിസ്തു ആ വ്യക്തിയെ നോക്കുന്നതുപോലെയാണ് കാഴ്ചക്കാർക്ക് അനുഭവപ്പെടുന്നത്. രണ്ടു പേർ
ഈ ദൃശ്യത്തിൽ കടന്നുപോകുന്നതായും കാണാം.
യുക്രെയ്നിലെ ലിവിൽ നിന്ന് ഫോട്ടോഗ്രാഫർ ഡെന്നീസ് ആണ് ഈ ചിത്രം പകർത്തിയതും ഫേസ്ബുക്കിൽ ഷെയർ ചെയ്തതും. കിവിൽ ബോംബ് വീണ് മൂന്നു മണിക്കൂർ കഴിഞ്ഞതിന് ശേഷമെടുത്തതാണ് ഈ രംഗമെന്ന് ഡെന്നീസ് പറയുന്നു.
സഹനത്തിന്റെ നിമിഷങ്ങളിൽ, ഒരു മനുഷ്യന് ആശ്രയിക്കാൻ കഴിയുന്ന ഏക അഭയകേന്ദ്രം ദൈവം മാത്രമാണല്ലോ. അതുകൊണ്ടാവാം പരസ്യമായി കുരിശിനെ ആലിംഗനം ചെയ്ത് പ്രാർത്ഥിക്കാൻ ഈ വിശ്വാസിക്ക് കഴിഞ്ഞത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group